തുളസീ ദളത്തിലും
കറുക നാമ്പിലും
ചിതറിവീണുടഞ്ഞൊരു
മഴ നീർ തുള്ളീകളെ
പെയ്തു തീരാൻ
കൊതിക്കുന്ന മനസ്സിൽ
പെയ്തൊഴിയവേ
മഴവില്ലായ് തെളിഞ്ഞും
വയൽ പൂക്കളിൽ
നിറമേകിയും
കളിയോടത്തിനു
കടലായ് മാറിയും
നിശ തൻ മൗനത്തിൽ
താളമുതിർത്തും
രാപ്പാടി തൻ ഗാനത്തിൽ
മേളമുയർത്തിയും
നന്തുണി പ്പാട്ടിൽ
രാഗവിലോലമായും
ഒഴുകിയലിയുവാൻ
പേമാരിയായ് വന്നിടുമോ
Subscribe to:
Post Comments (Atom)
നല്ല വാക്കുകള്‍, വരികളും ഇഷ്ടപെട്ടു
ReplyDeleteആശംസകള്‍ :)
ഏറ്റവും ഒടുവിലെ വരി ചേരണില്ലെന്ന് തോന്നി