Tuesday, July 5, 2011

വൃന്ദാവനത്തിൽ...

ചന്ദന ചാർത്തൊന്നു കണ്ടു തൊഴുവാൻ
സങ്കട കടലൊന്നൊഴുക്കിതീർക്കുവാൻ
നാമസങ്കീർത്തനം പാടിയുണർത്തുവാൻ
ഏറെ നേരമായ് വരിയിൽ നില്പൂ

കണ്ണൊന്നു ചിമ്മി തുറന്ന നേരം
കാണ്മതിന്നായ് ചേതോഹര രൂപം
കാതോർത്തിരുന്ന നേരം
കേട്ടു ഞാനാ മണി വേണു തൻ നാദം

തൂവെണ്ണ തന്നുടെ തുലാഭാരമേറുവാൻ
തൃപ്പാദങ്ങളിൽ നമിച്ചിടാം
മഞ്ഞപ്പട്ടിൻ ശോഭയിൽ കൺ ചിമ്മുവാൻ
മിഴി പൂട്ടി കാത്തു നിന്നിടാം

നിർമ്മാല്യദർശനത്തിൽ മനം മയങ്ങുമ്പോൾ
ഉള്ളുരുകുന്നതറിഞ്ഞതേയില്ല
നിഴലായ് നീയെന്നരികിലെന്നറിയുമ്പോൾ
നേടുന്നു ഞാനാ വൃന്ദാവനം...

3 comments:

  1. ഏത് ക്ഷേത്രത്തിലാ‍യിരുന്നു ദര്‍ശനം ;)
    നല്ലൊരു സംഗീതം കൊടുക്കാവുന്ന രചന. ആ വഴിക്ക് നോക്കരുതോ :)

    ReplyDelete
    Replies
    1. ഗാനമാക്കിയിട്ടുണ്ട്

      Delete
  2. ഗുരുവായൂർ കണ്ണനെ കാണാനല്ലേ വരിയിൽ കാത്തു നില്കേണ്ടി വരുന്നത്... സംഗീതം കൊടുക്കുവാനും പാടുവാനുമൊന്നുമുള്ള കഴിവില്ലാട്ടോ.. മനസ്സിൽ തെളിയുന്ന വരികൾ ഇങ്ങനെയൊക്കെ പകർത്താമെന്നേ ഉള്ളു.. അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി...

    ReplyDelete