Monday, October 22, 2012
തിരുമുമ്പില്‍ ...
കാര്‍മുകില്‍വര്‍ണ്ണാ
മണിവര്‍ണ്ണാ
കാണുവാനേറെ
മോഹിച്ചു ഞാന്‍
നിര്‍മാല്യ ദര്‍ശനം
പുണ്യമായി
തിരുവാകച്ചാര്‍ത്തും
കണ്ടു വന്നു
തൂവെണ്ണ തന്നില്‍
തുലാഭാരമേറി
മഞ്ചാടിക്കുരുക്കളും
വാരിയെടുത്തു
അണമുറിയാത്ത
പ്രവാഹത്തില്‍
അലിയുവാന്‍
ഞാനുമൊരുക്കമായി
തിരുമുന്നിലെത്തവേ
കാണുന്നു നിന്നുടെ
ആരുമറിയാത്ത
കള്ളനോട്ടം
എന്നിലേക്കെത്തുന്ന
കള്ളപുഞ്ചിരിയാല്‍
മനമറിയാതെ തന്നെ
മയങ്ങി പോയി
കാണുവാനെന്നും
കൊതിക്കുന്നു ഞാനും
കാണുന്നുവെന്നും
കാണ്മതിലൊക്കെയും
ചുറ്റോടു ചുറ്റിനും
നൊക്കുന്ന നേരത്ത്
നീയെന്ന സത്യം
നിറഞ്ഞു നില്‍ക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment