Wednesday, November 7, 2012
നിന്നിലലിയുവാന്‍...
നിണമണിഞ്ഞ ഹൃദയത്തിന്‍
നൊമ്പരമറിയിക്കാതെ
ആരുമറിയാതെ പറന്നകന്ന
വേഴാമ്പലായ്
തിമിര്‍ത്തു പെയ്യും മഴയില്‍
നനഞ്ഞു കുളിര്‍ക്കവേ
ചിറകു കുടയുന്ന
വണ്ണാത്തിക്കിളിയായ്
വെയിലത്തു വാടാത്ത
മഴയത്തു കൊഴിയാത്ത
നറുമുള്ളുകള്‍ നിറഞ്ഞ
തൊട്ടാവാടിയായ്
രാവിന്‍ വിരിമാറില്‍
ഒളിയേകും നിലാമഴയായ്
നിശയെ മദിപ്പിക്കും
പൂത്തുലഞ്ഞ നിശാഗന്ധിയായ്
തൂമഞ്ഞിന്‍ കുളിരേകും
ഹിമശൃംഗമായ്
കനിവാര്‍ന്ന ഹൃദയതാളമായ്
നിന്നിലലിഞ്ഞു ചേര്‍ന്നിടട്ടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment