Friday, October 19, 2012
നോവുമായ്...
കനലായ് എരിയുമീ
മനസ്സിന്‍ നെരിപ്പോടില്‍
ഒരു കുന്നു മോഹങ്ങള്‍
പുകയുന്നുവോ
മഞ്ചാടിക്കുരു പോല്‍
പെറുക്കിയ സ്വപ്നങ്ങള്‍
പെയ്യാത്ത മഴപോല്‍
കാറ്റിലകന്നു പോകുമോ
മാഞ്ഞുപോകും സന്ധ്യതന്‍
ശോണിമ കാണാതെ പോകയോ
നാളെയെത്തും പുലരി തന്‍
അരുണിമ തേടി പോകയോ
നിദ്രതന്‍ തീരത്ത്
ചേക്കേറുവാന്‍
പാടുവാന്‍ മറന്നൊരു
രാപ്പാടിയായ് മാറുമോ
മുറിവേറ്റു വീണൊരു
ശലഭത്തെപ്പോല്‍
ഇഴയുവാനാകാതെ
നോവുമായ് പീടഞ്ഞീടുമോ
കാണാക്കിനാവിന്‍
ലോകത്തു നിന്നും
ആരും കേള്‍ക്കാത്ത
ഗാനമായ് വന്നിടുമോ
Subscribe to:
Post Comments (Atom)
No comments:
Post a Comment