Tuesday, September 25, 2012
ഒരു മോഹം..
കൊഴിഞ്ഞ പൂക്കളെപ്പോല്‍
കഴിഞ്ഞ ബാല്യത്തെപ്പോല്‍
ചിറകറ്റ ശലഭത്തെപ്പോല്‍
തിരിച്ചു പോകാനാകാത്ത നിമിഷങ്ങളേ
കാണുന്നതൊക്കെയും കണ്ടുവെന്നോ
കേള്ക്കുന്നതൊക്കെയും കേട്ടുവെന്നോ
പറയേണ്ടതൊക്കെയും പറഞ്ഞുവെന്നോ
മൌനമിനിയും ബാക്കിയെന്നോ
കിനാവിന്‍ തീരത്തുനിന്നും
ഒഴുകിയെത്തും ഗാനമായ്
മനസ്സിന്റെ ജാലകവാതിലില്‍
മുട്ടിവിളിക്കും ചകോരമായ്
നിലാവിനെ സ്നേഹിക്കും ആമ്പലായ്
കൊളുത്താത്ത വിളക്കിലെ നാളമായ്
എഴുതാത്ത കഥയിലെ നായികയായ്
അലിഞ്ഞിടുവാനൊരു മോഹം
Subscribe to:
Post Comments (Atom)
No comments:
Post a Comment