സത്യങ്ങള്‍ക്കു മുന്നില്‍
വാക്കുകളന്യമായപ്പോള്‍
മൊഴിയൊന്നും ചൊല്ലിടാതെ
പഴിയെത്ര കേട്ടു ഞാന്‍
ചലിക്കാത്ത നാവുമായ്
കിടന്നു പോയപ്പോള്‍
വഴിമാറി പൊയവരെല്ലാം
പാഴ്വാക്കുമായണഞ്ഞതെന്തേ
പ്രാര്‍ത്ഥനപോലുമില്ലാതെ
മരണത്തിനു കാതോര്‍ക്കും
എന്നുടെ ജീവനായ്
പൂങ്കണ്ണീരെന്തിനിപ്പോള്‍ ?
No comments:
Post a Comment