Monday, September 17, 2012
ഇനിയും...
പിഴച്ചു പോയതെവിടെയെന്‍ ചുവടുകള്‍
പതറാതെ പോകുവാനാകില്ലിനിയും
ചിതറാതെ വീഴുവതെന്‍ കണ്ണീര്‍കണങ്ങള്‍
തുടയ്ക്കാതെ പോകുവതെങ്ങു നീ
ഹൃദയം നുറുങ്ങും വേദനയാല്‍
വഴിമാറി പോകുവാന്‍ ശ്രമിച്ചീടിലും
തെളിഞ്ഞു നില്പതെന്‍ മനതാരില്‍
നിര്‍മ്മലസ്നേഹത്തിന്‍ നിറവസന്തം
കരയുവാനിനി കണ്ണുനീരില്ലെന്‍ കൈവശം
കരയാതെ ഞാനൊന്നു മയങ്ങീടട്ടെ
ചുട്ടുപൊള്ളുവതെന്‍ മനമിന്നും
കരിഞ്ഞു പോകുവതെന്‍ സ്വപ്നങ്ങള്‍
നിറങ്ങളേഴും ചാലിച്ചിനിയും വരച്ചീടാം
ചാരുതയാര്‍ന്ന വര്‍ണ്ണ ചിത്രങ്ങള്‍
നിനവോടെ ഞാനൊന്നു ചൊല്ലിടട്ടെ
നീയെന്നുമെന്‍ ഹൃത്തടത്തില്‍ വസിപ്പൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment