Sunday, September 23, 2012
എങ്ങുപോയ്...
ദൂരെ നില്‍ക്കും മുകില്‍ മാലകളേ
തോരാത്ത കണ്ണീര്‍മഴയത്തു നിന്നും
തീരാത്ത ദു:ഖമെനിക്കായ് നല്കി
കാണാതെ പോകുവതെങ്ങു നീ
ഒരു കൊച്ചുസ്വപ്നമെനിക്കായ് നല്‍കി
കാണാത്ത തീരത്ത് നീ പോയതെന്തേ
ഉറങ്ങാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി
ഉണങ്ങാത്ത മുറിവുകള്‍ തന്നതെന്തേ
സ്നേഹത്തിന്‍ തീരത്തു നിന്നുമെന്നെ
കാണാകടലിന്‍ നടുവിലെറിഞ്ഞതെന്തേ
അവിവേകമൊന്നും ചെയ്യാതെ തന്നെ
അകലങ്ങളിലേക്കെന്നെ എറിഞ്ഞതെന്തേ
കാണുകില്ലാരുമീ കണ്ണുനീര്‍ പൂക്കള്‍
കേള്‍ക്കുകില്ലാരുമീ തേങ്ങലുകള്‍
എന്നിട്ടുമെന്തിനായ് കൈവെടിഞ്ഞു
കാണാമറയത്ത് പോയ്മറഞ്ഞു
Subscribe to:
Post Comments (Atom)
No comments:
Post a Comment