Sunday, May 26, 2013
മഴയൊന്നു പെയ്താല്‍ ......
വെയിലത്ത് വാടാതെ
നിന്നൊരു ചെമ്പകം
കാറ്റിന്‍ തഴുകലില്‍
കൊഴിയുവതെങ്ങിനെ
നിഴല്‍ പടര്‍ന്നൊരു
വീഥിയാകെ
ചെമ്പക പരവതാനിയായ്
മാറിയതെങ്ങിനെ
വേരുകള്‍ ആഴ്ന്നൊരു
മണ്ണിന്‍ നനവ്
ഇല്ലാതെ പോകവേ
കരിഞ്ഞു വീണതാകാം
തളിരിട്ട ചില്ലകള്‍
കരിഞ്ഞുണങ്ങവേ
മഴതുള്ളിയിങ്ങിറ്റു വീഴുവാന്‍
മനവും ഭൂമിയും ദാഹിക്കയല്ലോ
തെളിഞ്ഞ വാനിടമൊന്നു
കറുക്കവേ
കാര്‍മേഘത്തെയുറ്റു നോക്കുന്നു
മരവും മനുജനും ഒന്നുപോലെ
മഴവില്ലൊന്നു തെളിഞ്ഞു മായവേ
മാരിയൊന്നു പെയ്തൊഴിയവേ
തളിരണിയും വൃക്ഷലതാതികള്‍
കുളിരണിയും ഭൂമി ദേവിയും
കളിവള്ളമൊഴുക്കും
കുഞ്ഞു മനസ്സില്‍
കുടിവെള്ളമില്ലെന്നാധിയില്ല
വറുതി തന്‍ നോവുമില്ല
മഴയൊന്നു മാറി പോയാല്‍
വറുതിയിലാകും മനുജര്‍
മഴയൊന്നു മാറാതെ നിന്നാലും
ദുരിതങ്ങള്‍ക്കറുതിയില്ലയല്ലോ.
Subscribe to:
Post Comments (Atom)
No comments:
Post a Comment