Thursday, June 6, 2013
നൊമ്പരക്കാറ്റ്...
മഴത്തുള്ളികിലുക്കത്തില്‍
അലിഞ്ഞു പോയ നോവിന്റെ
തേങ്ങലുകള്‍ കേള്‍ക്കാതെ
കാറ്റിന്‍ മര്‍മ്മരമെന്നോര്‍ക്കവേ
ഉലയായ് തീര്‍ന്നൊരു മനസ്സിന്നു
നെരിപ്പോടായ് പുകയവേ
നനവില്‍ കുതിര്‍ന്നലിഞ്ഞിട്ടും
കനലായ് തീര്‍ന്നതെങ്ങിനെ
വാടിക്കരിഞ്ഞു വീണതെല്ലാം
പുതുജീവനോടുയിര്‍ത്തെണീറ്റിതല്ലോ
താളം തെറ്റിയ കാറ്റിന്‍ കരങ്ങളാല്‍
നിലതെറ്റി നിപതിക്കയല്ലേ
മാഞ്ഞുപോയൊരു പൊന്‍താരകം
ദൂരെ നിന്നും മാടി വിളിക്കുന്നുവോ
കാണാതെ പോയൊരു കണ്ണീര്‍തുള്ളി
ഓളമായി ചുറ്റിയൊഴുകുകയല്ലേ
കാണാക്കിനാവിന്‍ തീരങ്ങള്‍ തേടി
ദൂരേയ്ക്ക് നീയിനി പോകുമോ
അകതാരില്‍ വിരിഞ്ഞൊരു നൊമ്പരപൂവിനെ
ആരും കാണാതിനിയും സൂക്ഷിക്കുമോ..
Subscribe to:
Post Comments (Atom)
No comments:
Post a Comment