Thursday, May 9, 2013
ഓര്‍ക്കുക നീ.
..
പുകയുന്ന മനസ്സിന്നുള്ളില്‍
എരിയും കനവുകള്‍ക്ക്
ഒരു പിടി അന്നത്തിന്റെ
വേവുന്ന ചൂടുണ്ടായിരുന്നു
കനലുകള്‍ പുകയുമ്പോള്‍
ഉയരുന്ന തേങ്ങലുകള്‍
ചുരത്താത്ത മുലപ്പാലിന്‍
മുറവിളിയായ് മാറുന്നു
മറയ്ക്കുവാനാകാത്ത
ഒതുങ്ങിയ വയറും
അരചാണ്‍ തുണിയും
ഗതികേടെന്നറിയുക നീ
എയറൊബിക്സിന്‍ താളമില്ലാതെ
അഴകേറും അളവുകളായ്
മാറ്റുന്നതീ ദാരിദ്ര്യമാകവേ
ദൈവത്തിന്‍ അസമത്വമെന്നോ
ഉള്ളവര്‍ക്കെല്ലാം പിന്നെയും
വാരിക്കൊടുക്കവേ
ഷുഗറും പ്രഷറും കൊളസ്ട്രോളും
തിന്നുവാനാകാതെ വലയ്ക്കുകയായ്
യാചിച്ചു നേടിയ കഞ്ഞിക്കുള്ളില്‍
അമ്മ തന്‍ കണ്ണീരുപ്പു കലരവേ
അമൃതായ് മാറുന്നതറിയുന്നുവോ
ഒരു വറ്റുമില്ലാത്ത തെളിവെള്ളം
കുറ്റവും ദോഷവും തേടിപ്പിടിക്കവേ
കാണുവാനൊന്നു കണ്ണു തുറക്കുക
ഒരു നേരം പോലും അന്നമില്ലാതെ
കേഴുന്ന കുഞ്ഞിളം മുഖമൊന്നോര്‍ക്ക നീ...
Subscribe to:
Post Comments (Atom)
No comments:
Post a Comment