Sunday, May 5, 2013
കാണാതീരത്തില്‍ ,,,
കണ്ണീരും കിനാക്കളും
കൈകോര്‍ത്ത് ചിരിക്കവേ
വീണ്ടും മഴവില്ലഴകുമായ്
വസന്തം വിരുന്നെത്തുകില്ലേ
കരയുവാന്‍ മറന്ന കണ്‍കളില്‍
സ്വപ്നം പീലി വിടര്‍ത്തുകില്ലേ
കദനം തഴുകിയ ചുണ്ടുകള്‍
നറുപുഞ്ചിരിയുമായ് വിടരുകയില്ലേ
പാടുവാന്‍ മറന്ന മൌനഗീതങ്ങള്‍
ഗാനവിപഞ്ചികയായ് ഉയരുകയില്ലേ
താളം മറന്ന പാദങ്ങള്‍
ചടുല നൃത്തത്തില്‍ മറന്നാടുകില്ലേ
കാലം മറന്നു പൂത്ത കൊന്നപോലെ
പൂക്കാ മരത്തില്‍ പൂ വിടരുകില്ലേ
കദനത്തിന്‍ കൂരിരുള്‍ മാഞ്ഞുപോയ്
കനവിന്‍ നിലാവല തെളിയുകില്ലേ
കാണാത്ത തീരത്തു നിന്നുമെന്നും
കരുണ തന്‍ ദീപം തെളിഞ്ഞിടട്ടെ
തോരാത്ത കണ്ണീരു തുടയ്ക്കുവാനായ്
കാരുണ്യസ്പര്‍ശമായ് തീര്‍ന്നിടട്ടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment