Sunday, December 2, 2012
വേണമെന്നോ....
മോഹങ്ങളേറെ ബാക്കി നില്ക്കേ
സ്വപ്നക്കൂട്ടില്‍ നിന്നും
പാറിയകന്നൊരു കനവുകളേ
നിനവുകള്‍ നിനക്കപ്രാപ്യമെന്നോ
കഴിഞ്ഞു പോയ നിമിഷങ്ങളും
കൊഴിഞ്ഞു വീണ പൂക്കളും
തിരിച്ചെത്തുകില്ലെന്നറിഞ്ഞു തന്നെ
പിന്നോട്ടു പോകുവാന്‍ മോഹിക്കുന്നുവോ
കാണാതെ പോയ കാഴ്ചകളും
കേള്‍ക്കാതെ പോയ വാക്കുകളും
ഹൃദയ സ്പന്ദനമായ് നേടുവാനായ്
ഇനിയുമേറെ ദൂരം താണ്ടണമോ
Subscribe to:
Post Comments (Atom)
No comments:
Post a Comment