Thursday, November 29, 2012
പാഴ്ജന്മമല്ലിത്...
നൊമ്പരപ്പൂവിന്‍ ഇതള്‍ കൊഴിയവേ
ചുണ്ടിലൂറും നറുചിരി മായവേ
അറിയാതെ പോകുന്നുവോ
താളം തെറ്റിയ ഹൃദയ സ്പന്ദനം
നോവിന്റെ ലോകത്തു പിടയവേ
കാത്തിരുന്നൊരു മോചനത്തിനായ്
ജീവന്റെ തുടിപ്പില്ലാതാകവേ
താഴ്ന്നു പോകുന്നിതാ നിലയില്ലാകയത്തില്‍
മുന്നോട്ടു നോക്കവേ കൂരിരുള്‍ മാത്രം
ഇല്ലൊരു കൂരയും തല ചായ്ക്കുവാന്‍
കൈയൊന്നു നീട്ടിയാല്‍ എത്തിപ്പിടിച്ചിടാം
ബലിമൃഗമായ് ജീവിച്ചു തീര്‍ക്കാം
മൂന്നു പെണ്‍കുരുന്നിനെ ചേര്‍ത്തുപിടിക്കവേ
അറിയുന്നു ഞാനെന്‍ ഉള്ളം പുകയുന്നത്
നിധികാക്കും ഭൂതമെന്ന പോല്‍
ഇനിയെങ്ങുപോയ് അഭയം തേടിടും
കാണുന്നവര്‍ക്കൊക്കെയും സഹതാപമേറിടും
കാഴ്ചവസ്തുവായ് തീര്‍ത്തിടും പത്രങ്ങള്‍
അനാഥരായ് തീരുവാന്‍ യോഗമായെങ്കിലും
പാഴ്ജന്മമല്ലിതെന്നോര്‍ക്കുക നിങ്ങളും
അറ്റുപോയിട്ടില്ലിവിടെ സ്നേഹ സ്വാന്തനം
നേടിയെന്‍ കുഞ്ഞുമക്കള്‍ സുരക്ഷാ കവചം
സ്നേഹം നിറഞ്ഞ മനസ്സിന്‍ കാരുണ്യം
പകര്‍ന്നേകിയെനിക്കുമൊരു ജീവിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment