Friday, December 21, 2012
നിയമത്തിന്‍ വഴി..
ഇടനെഞ്ചിന്‍ തേങ്ങലുകള്‍
മാത്രം ബാക്കിയാക്കി
അകലെ നില്ക്കും നൊമ്പരമേ
നിന്നെയാരും അറിയാതെ പോകയോ
അഗ്നിയില്‍ പുകയുമെന്‍ മനസ്സിനെ
അരണിയായ് തീര്‍ക്കുവാനെത്തിയ
നെറികേടിന്‍ ജന്മത്തെ ശപിക്കുവാന്‍
സീതയായ് ജന്മമെടുക്കേണമോ
കളിചിരിമാറാത്ത പൈതലിന്‍
ഉടലിലും നഖക്ഷതമേല്‍ക്കവേ
ജനയിതാവിന്‍ ദൌത്യം മറന്നൊരു മനുജനെ
കഴുവിലേറ്റുവാനാകുകില്ലേ
നൊന്തു പിടയും ജീവനെ കാണ്‍കവേ
ചിത്രമെടുക്കാന്‍ തുനിയും കാണികളെ
അരുതേയെന്ന വിലക്കുവാനാകാത്ത
അധികാരവര്‍ഗ്ഗത്തിന്‍ അസ്ഥിത്വമെവിടെ
നിയമങ്ങളേറെയുണ്ടെന്നാലും
നിയമലംഘനങ്ങളതിലേറെയാകവേ
പണിതുയര്‍ത്താമൊരു നിയമസംഹിതയിവിടെ
നിയമത്തിന്‍ വഴിയെന്നും ജയിച്ചീടുവാന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment