Wednesday, November 21, 2012
വാചാലം ...
ഉറങ്ങാത്ത മനസ്സില്‍
ഉണരുന്ന നോവുകള്‍
ഉരുകുന്ന ജീവനില്‍
നെരിപ്പോടായ് മാറവേ
കാണാത്ത കാഴ്ചകള്‍
കാണുമെന്നറിയാതെ
കേള്‍ക്കാത്ത വാക്കുകള്‍
കേള്‍ക്കുമെന്നറിയാതെ
കാണാമറയത്തൊളിക്കുവാന്‍
വെമ്പും മനസ്സുകള്‍
ഹൃദയനൊമ്പരം അറിയാതെ
കാണാതീരത്തൊളിക്കുമോ
വാക്കുകളന്യമാകവേ
ഉരിയാടാതെ പോകയാല്‍
സ്നേഹമെന്ന മന്ത്രത്തിന്‍
സൌഹൃദം അന്യമാകവേ
മൌനത്തിന്‍ മൂടുപടം മാറ്റി
പറയാതെ പോകരുതേ
നിന്നുള്ളില്‍ തെളിഞ്ഞ
വചന മന്ത്രങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment