Friday, July 6, 2012
എന്തിനായ്..
എവിടെയോ കളഞ്ഞുപോയ സ്നേഹവുമായ്
നീയെന്നരികില്‍ വന്നുചേര്‍ന്നതെന്തിനായ്
ആരുമറിയാതെന്നില്‍ മയങ്ങികിടന്നൊരു
സ്നേഹം സ്വായത്തമാക്കിയതെന്തിനായ്
നെഞ്ചിലെ നോവുകള്‍ ആരുമറിയാതെ
ഇനിയും കാത്തുസൂക്ഷിച്ചതെന്തിനായ്
കാണാമറയത്തു നിന്നുമെത്തുമെന്നോര്‍ത്ത്
സൂര്യനെ കാത്തിരിപ്പതെന്തിനായ്
വാചാലമായ നിമിഷങ്ങളെന്നില്‍
പകര്‍ന്നുനല്‍കിയ സ്വാന്തനത്തിനായ്
സ്വപ്നങ്ങള്‍ തന്‍ നിറച്ചാര്‍ത്തില്‍
കിനാവിന്‍ കൊട്ടാരം പണിതതെന്തിനായ്
കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ മോഹങ്ങള്‍
വിലപേശി വാങ്ങിയതെന്തിനായ്
വഴിമാറി പോയൊരെന്റെ ചിന്തകള്‍ക്ക്
ചിറകുകള്‍ നല്കിയതെന്തിനായ്
അറിയുന്നുവോ നീയെനിക്കേകിയ
സ്നേഹ സ്വാന്തനത്തിന്‍ തൂവല്‍സ്പര്‍ശം
ഇനിയുമറിയാതെ നീ പോകുന്നുവോ
എന്നെ പുണരുന്ന നൊമ്പരത്തിന്‍ കാഠിന്യം
Subscribe to:
Post Comments (Atom)
കണ്ണീരില്‍ കുതിര്‍ന്നൊരെന്‍ മോഹങ്ങള്‍ വിലപേശി വാങ്ങിയതെന്തിനായ് വഴിമാറി പോയൊരെന്റെ ചിന്തകള്‍ക്ക്
ReplyDeleteഅബതം ആയോ
ഒരു കമന്റ് ഇടാം എന്ന് കരുതിയപ്പോള്‍
ജിമെയില്‍ വേരിഫികേഷന്‍
പിന്നെ ദേ...
The characters you entered didn't match the word verification. Please try again.
ആശംസകള്‍
നന്നായിരിക്കുന്നു
എഴുതുക