Friday, July 27, 2012
പരിഭവമില്ലാതെ..
എത്ര പരിഭവമോതിയിട്ടും
പിരിയാനാകില്ല നിന്നെയൊട്ടും
മറക്കുവതില്ലയിനിയീ ജന്മത്തില്‍
മാറ്റിനിര്‍ത്തീടുമെന്നാകിലും
കാതോര്‍ത്തിരുപ്പതെന്നും
നിന്‍ മൃദുസ്വരത്തിനായ്
കാത്തിരുപ്പിന്നൊടുവില്‍
മായാതെ നീ പോയിടല്ലെ
മൃദു മന്ത്രണം കേള്‍ക്കവേ
അറിയുന്നു നിന്‍ സാമീപ്യം
അറിയാതെ പോകുവതെന്തേ
ഇനിയും നിന്‍ പ്രിയ സഖിയെ
പ്രിയമോടെ നിന്നരുകിലണയവേ
കണ്ടിട്ടും കാണാതെ പോകുവതെന്തേ
നിനക്കായ് പാടുമീ ദേവസംഗീതം
കേള്‍ക്കാത്ത ഗാനമായ് തീരുമോ
നിലക്കാത്ത ഗാനത്തിന്‍ ശ്രുതിയായ്
തളരാത്ത പാദത്തിന്‍ നടനമായ്
തകരാത്ത ജീവിത രാഗമായ്
എന്നും നിനക്കായ് തെളിഞ്ഞു നില്‍ക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment