Monday, June 25, 2012
ഉണരാതെ പോകവേ...
അലയൊടുങ്ങാത്ത മനസ്സിന്‍ ദാഹമായ്
അറിയാതിന്നും പാടുന്നു ഞാന്‍
അകലത്തു നില്‍ക്കവേ കേള്‍പ്പതില്ല നീ
എന്നറിവിലും നിനക്കായെന്നും പാടുന്നു
ഇരുളിന്‍ വഴിയില്‍ പകച്ചു നില്ക്കവേ
വെളിച്ചമായ് നീ വന്നതല്ലേ
അറിയാത്ത മോഹങ്ങള്‍ മനസ്സിലൊളിപ്പിച്ച്
തെളിയാത്ത വീഥിയില്‍ ഒളിപ്പിച്ചതെന്തേ
പറക്കുവാനുതകും ചിറകുകള്‍
അരിഞ്ഞു വീഴ്ത്തുവതെന്തിനായ്
പിച്ചവെയ്ക്കുവാന്‍ പോലുമാകാതെ
തട്ടി വീഴ്ത്തുവതെന്തിനായ്
നിറമാര്‍ന്ന സ്വപ്നങ്ങള്‍ പകുത്തു തന്ന്
മാനത്ത് കൊട്ടാരം തീര്‍ത്തു തന്ന്
വേരറ്റു വീഴ്ത്തിയ പൂമരമായ്
ധരണിയിലേക്കാഞ്ഞു പതിഞ്ഞുവല്ലോ
ഉയരാതെ തകര്‍ന്നടിഞ്ഞ രാഗം കേള്‍പ്പതില്ലേ
ഉണരാത്ത ഉയിരിന്‍ നൊമ്പരമറിയുന്നുവോ
തളരാതെ പോകുവാനാശിപ്പതെങ്കിലും
തകര്‍ന്നു പോവത് നീയറിയാതെ പോകയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment