Saturday, July 21, 2012
തീരാ വ്യഥകള്‍...
രാമായണശീലുകളുയരും
കര്‍ക്കിടകം പെയ്തിറങ്ങവേ
നാലമ്പല ദര്‍ശന പുണ്യത്തിനായ്
ഭക്തലക്ഷങ്ങള്‍ അലയവേ
ആര്‍ത്തുപെയ്ത മഴ തന്‍
തുള്ളിയൊന്നുപോലും പുറത്താകാത്ത
കൂരയ്ക്കുള്ളില്‍ ചുരുണ്ടുകൂടും ജീവിതങ്ങള്‍
നാമം പോലും മറന്നു പോകവേ
ചുറ്റോടു ചുറ്റിനും വെള്ളമൊഴുകവേ
ദാഹമകറ്റുവാനില്ലൊരു തുള്ളി പോലും
കൂരിരുള്‍ മാത്രം ചുറ്റിലും പരക്കവേ
തിരിനാളം ഒന്നുപോലുമില്ല വെട്ടമേകുവാന്‍
മേഘത്തേരിനിടയില്‍ വെള്ളിവെളിച്ചമുതിര്‍ക്കും
മിന്നല്‍ പിണരിന്‍ തെളിച്ചത്തില്‍
കണ്ണിമയില്‍ തിളങ്ങുന്ന മുത്തുകള്‍
കണ്ണുനീരോ മഴത്തുള്ളിയോയെന്നറിവതില്ല
തീരാത്ത മഴയില്‍ തോരാത്ത കണ്ണീരുമായ്
കാത്തിരിക്കയാണിത്തിരി അമ്പിളി വെട്ടത്തിനായ്
പുണ്യമേകും ശക്തിയെ പ്രാര്‍ത്ഥിക്കാന്‍
നാമമുരുവിടുവാന്‍ ശേഷിയേതുമില്ലയല്ലോ
Subscribe to:
Post Comments (Atom)
No comments:
Post a Comment