Saturday, June 16, 2012
മായാത്ത ഓര്‍മ്മയായ്....
ചിതറിത്തെറിച്ചൊരു മഴത്തുള്ളികള്‍
എന്നില്‍ നിപതിക്കുമ്പോള്‍
മനസ്സിലുയിര്‍ കൊണ്ട താപം
ആരുമറിയാതെ ആറി തണുക്കട്ടെ
വഴിമാറി പോയ മഴമേഘമേ
നീയെന്തിനിന്നെന്നെ പൊതിയുവാന്‍
ഇളംതെന്നലിന്‍ തലോടലുമായ്
ആരെയും നോവിക്കാതെ കടന്നു വന്നു
കുടയൊന്നുമില്ലാതെ ഈറനുമായ്
കോലായില്‍ ഓടി കയറിയ നേരം
വാതിലിന്‍ മറവിലൊളിച്ചിരുന്നെന്നെ
നെഞ്ചോടു ചേര്‍ത്തവനിന്നെവിടെ
ഓര്‍മ്മകള്‍ ഓടിയൊളിക്കുന്നേരം
പിന്തിരിഞ്ഞൊന്നു നോക്കുവാനാകാതെ
സ്നേഹത്തിന്‍ ശീലുകള്‍ മാത്രം മൂളി
പാറിപറക്കുവാനിനിയും മോഹിക്കയായ്
മാവിന്‍ ചോട്ടില്‍ ഒളിച്ചു കളിച്ചതും
മഴവെള്ളത്തില്‍ കളിവെള്ളമിറക്കി കളിച്ചതും
മഷിത്തണ്ടിനാല്‍ മായാത്തൊരോര്‍മ്മയായ്
ഇന്നെന്നില്‍ ചിരി തൂകുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment