Friday, June 8, 2012
മൌന നൊമ്പരം
മൌന നൊമ്പരം ...
നെഞ്ചോടു ചേര്‍ത്തു
ഞാനൊന്നു പുണര്‍ന്നിടട്ടെ
ആരും കാണാതെയാ
മണിച്ചുണ്ടിലൊരു മുത്തമിട്ടോട്ടെ
കണ്മുന്നിലില്ലാത്ത നേരത്ത്
കനവുകളേറെ നെയ്തിടട്ടെ
കിലുക്കാംപെട്ടിയായ് തീരവേ
കിലുക്കമിനിയും നിര്‍ത്തരുതേ
കിനാവിന്റെ തോണിയില്‍
അക്കരെ പോകുവാന്‍ വന്നതോ
നിലയില്ലാ കയത്തില്‍
മുങ്ങിതാഴുവാന്‍ എത്തിയതോ
ഇടനെഞ്ചു പൊട്ടി കരഞ്ഞാലും
നീയെന്നെ അറിയാതെ പോകുമോ
ഇനിയും അറിവിന്റെ നോവുകള്‍
അറിയാതെ പകര്‍ന്നേകുമോ
നിന്നിലലിയുവാന്‍ കൊതിക്കവേ
വിധി വന്നു ദൂറെയെറിഞ്ഞുവോ
അതോ നിന്‍ മനമെന്നെ
മായ്ക്കുവാന്‍ കൊതിച്ചുവോ
നിണമണിയാതെയേറ്റ മുറിവുകളിനിയും
വ്രണമായ് തീരാതിരിക്കുവാന്‍
നല്‍കിടാം എന്‍ ജീവനെ
എന്നും നിന്‍ സ്നേഹസ്വാന്ത്വനമായ്
കാതോര്‍ത്തിരിക്കാമിനിയുമെന്നും
നിന്‍ സ്നേഹമന്ത്രണത്തിനായ്
പഴിക്കില്ല നിന്നെയൊരിക്കലും
എന്‍ ജന്മം പാഴായ് തീര്‍ന്നാലും
സ്നേഹിച്ചുപോയ് നിന്നെയെന്‍
ജീവനേക്കാളേറെയെന്നും
ഇനിയും അറിയാതെ പോകയോ
നീയെന്‍ മൌന നൊമ്പരം...
Subscribe to:
Post Comments (Atom)
No comments:
Post a Comment