Thursday, May 24, 2012
നമിച്ചിടാം ..
.
ചൊല്ലുവാനേറെയുണ്ടായിട്ടും
മൌനം മാത്രം ബാക്കിയാക്കി
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കിനിയും
ഉത്തരമേകുവാന്‍ വന്നിടുമോ
പൊലിഞ്ഞു പോകുമീ പകലിനിയും
രാവിന്‍ നോവെന്തറിയുമോ
വെയിലേറ്റു വാടാത്ത തളിരിനിയും
ഈ തീനാളമേറ്റു തളരുമോ
ഉണരുവാന്‍ വൈകിയ ചിന്തകളിനിയും
ഉറങ്ങാത്ത കനവായ് മാറുമോ
നീയുണര്‍ത്തിയ ചിന്താശകലങ്ങള്‍
നവജീവനമേകാന്‍ ഉതകുമോ
അരുംകൊലകള്‍ നടന്നുവെന്നാകിലും
അറിവിന്‍റെ വാതായനം തുറന്നതല്ലേ
കൊലക്കത്തികള്‍ക്ക് മൂര്‍ച്ചയേറിയെന്നാലും
അറിവിന്നക്ഷരം മുറിയുന്നതല്ല
കാലമെത്ര കടന്നു പോയെന്നാകിലും
സത്യമെന്നും സത്യമായ് ഭവിച്ചിടും
അജ്ഞത മാറ്റുമീ അറിവിന്‍ കേദാരത്തെ
വിദ്യയെന്ന അമൃതുമായ് നമിച്ചിടാം ..
Subscribe to:
Post Comments (Atom)
No comments:
Post a Comment