Saturday, April 6, 2013
അറിയുക നീ....
നോവിന്‍ ഇരുളലയാല്‍
സ്വയമൊരു കൂടൊരുക്കി
ആരുമറിയാതെ മിഴിനീരൊഴുക്കും
വെണ്‍പിറാവേ കരയരുതേ
ആരിലും നന്മയെ കാണുവാന്‍
ഉള്‍ക്കണ്ണു തുറന്നീടുവാനാകുകില്ലേ
കണ്ണടച്ചാല്‍ ഇരുളാകുമെങ്കിലും
പകലെന്ന സത്യത്തെ അറിയുക നീ
ആരോ പറഞ്ഞ വാക്കുകള്‍ക്കര്‍ത്ഥമേകാതെ
അറിയാത്ത സത്യത്തെ തിരയുകില്ലേ
കേള്‍ക്കുവതൊക്കെയും സത്യമെന്നു നിനക്കാതെ
കാണുന്ന കാഴ്ച തന്‍ സത്യമറിയുക നീ
മൊഴികള്‍ നോവിന്‍ കൂരമ്പാക്കാതെ
സുസ്മിതത്താല്‍ സ്വാന്തനമേകിയെന്നാല്‍
നിന്ദിക്കയില്ലൊരു നാളിലുമെങ്കിലും
എന്നും വന്ദനം സ്വായത്തമാക്കീടാം
Subscribe to:
Post Comments (Atom)
No comments:
Post a Comment