Friday, March 29, 2013
ഉയരുവാനായ്...
ഓര്‍മ്മകളേറെ ബാക്കിയാക്കി
സ്വപ്ങ്ങള്‍ മാത്രം പകുത്ത് തന്ന്
കാണാമറയത്തെന്നെ തനിച്ചാക്കി
ആരുമറിയാതെ പോയതെന്തിനായ്
നിലത്തെത്തും മുന്നെ മാഞ്ഞുപോയ
മഴയായ് നീയെന്നെ പുണര്‍ന്നതെന്തേ
വിടരുവാന്‍ വിതുമ്പിയ പൂമൊട്ടായ്
നിന്‍ കുളിരലയില്‍ അലിഞ്ഞതല്ലേ
പെയ്യാത്ത വര്‍ഷമേഘം മാറി നില്‍ക്കേ
നിഴലലയായ് നീയെന്നും കൂടെയില്ലേ
തീരാത്ത മോഹങ്ങള്‍ ബാക്കി നില്‍ക്കേ
നിറനിലാവായ് നീയെന്നെ പൊതിയുകില്ലേ
ഒഴുകാത്ത നദിയിലെ അല പോലെ
തകരാത്ത തന്ത്രിയിലെ നാദമായ്
കിനാവിന്റെ പേടകം തുറന്നു വച്ച്
മധുവൂറും ചഷകം നുകര്‍ന്നിരിക്കാം
നുകരാത്ത തേനിന്റെ മധുരവുമായ്
ഉടയാത്ത സ്വപ്നത്തിന്‍ നിറങ്ങളില്‍
പാടാത്ത ഗാനത്തിന്‍ ഈണവുമായ്
പുതിയൊരു ലോകം പടുത്തുയര്‍ത്താം...
Subscribe to:
Post Comments (Atom)
No comments:
Post a Comment