Tuesday, March 12, 2013
നേരറിയാതെ...
വിരിയാത്ത താമരപൂവിനെ പോല്‍
ഇതള്‍ വിരിയാതെ കൂമ്പി നിന്നതെന്തേ;
തീയില്‍ കുരുത്ത കരുത്തുമായ് വന്നിട്ടും
ഈ വെയിലില്‍ വാടി കരിഞ്ഞതെന്തേ?
കിന്നാരമേറെ ചൊല്ലിപ്പറഞ്ഞിട്ടും
ആരുമേയല്ലാതെ തീര്‍ന്നതെന്തേ;
കാലമാം കാമുകന്‍ കൈയൊപ്പു ചാര്‍ത്തിയ
സുന്ദര സ്വപ്നമേ നീയെവിടെ,
കാണുവാനേറെ കൊതിച്ച നേരത്ത്
കാണാമറയത്ത് നിന്നതല്ലേ;
കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നപ്പോള്‍
മൌനമായ് അകന്നു പോയതല്ലേ,
ആരോ ചൊല്ലിയ പരിഭവമൊക്കെയും
ആരോപണമായ് മാറ്റിയതെന്തേ;
നോവുമിടനെഞ്ചിന്‍ നൊമ്പരമറിയാതെ
നേരിനെ തേടി പോയതെവിടെ?
Subscribe to:
Post Comments (Atom)
onnum aarkkum nashtappettittilla..
ReplyDelete