Wednesday, January 16, 2013
കണ്ണീര്‍മഴ
കടലോളം കണ്ണീര്‍
മനസ്സിലൊളിപ്പിച്ച്
ഒരു ഞെട്ടിലിതള്‍വിരിഞ്ഞ
ഇരു പൂക്കള്‍ക്ക് വിട ചൊല്ലവേ
കാലപാശവുമായെത്തിയ
യാത്രാവണ്ടി അഗ്നിക്കിരയാക്കവേ
മിന്നിമായുന്നിപ്പോഴും കണ്മുന്നില്‍
ചിതറിതെറിച്ചൊരാ വളപ്പൊട്ടുകള്‍
കാണാമെന്നു വിടചൊല്ലിപോകവേ
യാത്രാമൊഴിയെന്നു നിനച്ചില്ലവര്‍
ഉള്ളില്‍ പുകയും കനലുമായ്
ഒരു ഗ്രാമമൊന്നടങ്കം തേങ്ങുകയായ്
ഒരു നിമിഷത്തിന്‍ പാളിച്ചയില്‍
തകര്‍ന്നുപോയൊരാ കുടുംബത്തിന്‍
കണ്ണീരൊപ്പുവാനാകാതെ
തളര്‍ന്നു പോകയായ് കാണികളും
വിധിയെ പഴിക്കുവാന്‍ മാത്രമായ്
ബാക്കിയായൊരു പൊന്‍മകളെ
നെഞ്ചോടടക്കി പിടിച്ചുകൊണ്ട്
കേഴുന്നിതാ ജനയിതാക്കള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment