Monday, January 14, 2013
ശ്രുതിലയ സംഗീതമായ്
തളരാത്ത മനമോടെ
ഇടറാത്ത പദമൂന്നി
നിഴലിനെ നോക്കാതെ
മുന്നോട്ടു പോകവേ
ഉയരുന്ന തേങ്ങലുകള്‍
ചങ്ങലയായ് ബന്ധിക്കവേ
കരളിന്റെ നൊമ്പരം
സാഗരയലകളായ് ഉയരവേ
തിരിഞ്ഞൊന്നു നോക്കാതെ
നേരിന്റെ വഴികളില്‍
ചികയുന്ന മാനസമറിയുന്നു
മൃതി തന്‍ മൃദു സ്പന്ദനം
അലകളുയരാത്ത അരുവിയായ്
അഴലുകള്‍ മാഞ്ഞ നിനവായ്
അതിരുകളില്ലാത്ത സ്നേഹമായ്
അകലുവാനാകാത്ത മനസ്സുമായ്
ഇടനെഞ്ചില്‍ തുടികൊട്ടും താളവുമായ്
കാതരയായ് കാത്തിരിക്കവേ
ശ്രുതിലയ സംഗീതമായ്
പെയ്തലിഞ്ഞു ചേര്‍ന്നിടാം
Subscribe to:
Post Comments (Atom)
No comments:
Post a Comment