ഓര്‍മ്മകള്‍ മാഞ്ഞൊരു
മനസ്സിന്നുള്ളില്‍
തെളിയുന്നതെല്ലാം
ഭാവനകള്‍ മാത്രം
അറിയാനാവുന്നതില്ല
നൊന്തു പെറ്റ മകനേയും,
കണ്മുന്നില്‍ കാണുന്നവരെല്ലാം
മരിച്ചു മണ്ണടിഞ്ഞവര്‍ മാത്രം
അടര്‍ന്നു വീഴുന്ന
മിഴിനീര്‍ കണങ്ങള്‍
തുടയ്ക്കുവാന്‍ പോലും മറന്നു
പകച്ചു നില്ക്കുവതിന്നു ഞാന്‍
ചിതറിത്തെറിച്ചൊരാ കുന്നികുരുക്കള്‍
വാരിയെടുക്കുമെന്നുണ്ണിയെ പോല്‍
കണ്ണൊന്നു തെറ്റിയാല്‍
കാട്ടുമീ വികൃതിയ്ക്കു മുന്നില്‍,
'അമ്മേ'യെന്നു വിളിച്ചു പോകവേ
കാണുമാ നിഷ്കളങ്കമാം പുഞ്ചിരിയില്‍
ഉരിയാടാനാകാതെ പിടഞ്ഞു പോകവേ
എന്നുടെ ഓര്‍മ്മകള്‍ പോലും മാഞ്ഞു പോകയായ് ...
Subscribe to:
Post Comments (Atom)
ഏകയായുള്ള ഈ സഞ്ചാരം ഇപ്പഴും തുടരുന്നല്ലെ. നല്ലത്.
ReplyDeleteസന്താന നഷ്ടം സംഭവിച്ചൊരു അമ്മ!!?
വരികളില്‍ അവസാന ഒരു വരിമാത്രം ചേരാത്ത പോലെ. നോക്കു
ആശംസകള്‍ട്ടാ. വല്ലപ്പോഴും വന്ന് കുത്തിയേച്ചും പോവാം :)