Sunday, February 24, 2013
കേഴുകയാണിന്നും ..
വര്‍ഷ മേഘങ്ങള്‍
പെയ്യുവാനാകാതെ,
വീശിയെത്തിയ കാറ്റില്‍
അകന്നു പോകവേ,
കരിഞ്ഞു വീഴും
ഇലകളും പൂക്കളും
ഒരുക്കുന്ന പൂക്കളം
മൃത്യുവായ് തീരവേ,
കേഴുന്ന ഭൂവിന്‍
നോവിന്‍ രോദനം
ഭൂചലനമോ പ്രളയമോ
എന്നറിയുന്നുവോ
അഗ്നിയായ് ജ്വലിച്ചൊരു
സൂര്യനെ നോക്കി
തപിച്ചിടും മനസ്സുമായ്
പരിതപിക്കവേ,
വരണ്ട നാവിലിറ്റിക്കുവാന്‍
ദാഹജലത്തിനായ് കേഴവേ,
വരണ്ടുണങ്ങിയ നീര്‍ച്ചാലുകള്‍
മനസ്സില്‍ നനവേകുമോ?
കത്തിക്കാളും വെയിലില്‍
വെന്തുരുകും മനസ്സുമായ്,
വേഴമ്പലെന്ന പോലെ
കേഴുക മാത്രമാണിന്നു ഞാന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment