Sunday, February 17, 2013
തളിരണിയവേ...
വേനലില്‍ കരിയും ഇലകളെ പോല്‍
തളിരണിയാത്ത ചില്ലകളെ പോല്‍
പേറ്റുനോവിന്‍ നൊമ്പരമറിയാത്ത
ഹതഭാഗ്യയാം സ്ത്രീജന്മത്തില്‍
കാരിരുമ്പിന്‍ മൂര്‍ച്ചയേറിയ
വാക്കുകള്‍ വാള്‍ത്തലയായ് മാറവേ
മുറിവേറ്റു പിടയുന്ന മനസ്സിന്‍ നോവുകള്‍
ചോരയൊന്നും ചിന്താതെ നീറുന്നതാകവേ
വരമായ് കിട്ടുന്ന പൊന്‍കുരുന്നിനെ
ജീവരക്തം നല്കി സ്വന്തമാക്കവേ
മതഭ്രാന്തിനാല്‍ അലയുന്നവരറിയുന്നില്ല
ഇവിടമാണീശ്വര സന്നിധാനം
ജന്മം നല്‍കുവാനായില്ലയെങ്കിലും
ജന്മമേകിയവരേക്കാള്‍ ഉന്നതരിവര്‍
നല്കുകില്ലൊരു നൊമ്പരമൊരു നാളിലും
ജന്മസാഫല്യമായ് തീര്‍ത്തൊരു ജീവിതത്തില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment