ഇടറുന്ന മൊഴികള്‍ കേള്‍ക്കാനാകാതെ
ചിതറിതെറിച്ച ഓര്‍മ്മക്കുറിപ്പുകള്‍
ചിതലരിക്കാതെ കാത്തുകൊള്ളുവാന്‍
വൃഥാവിലൊന്നു ഞാന്‍ ശ്രമിച്ചിടാം
നോവുന്ന ഓര്‍മ്മകള്‍ തേങ്ങികരയവേ
ഇടനെഞ്ചു വിങ്ങി മോഹങ്ങള്‍ പുകയവേ
വീണ്ടുമൊരിക്കല്‍കൂടി കുയില്‍പാട്ടേറ്റു പാടി
ഈ വഴിയിലൂടെ ഞാനൊന്നു നടന്നിടാം
വെയില്‍നാളമൊളിച്ചുനോക്കും നടുമുറ്റം
ഇന്നീ ഇരുളിന്‍ പാഴ് കിനാവോ
പൂനിലാവില്‍ വിരിഞ്ഞു നിന്നൊരീ നിശാഗന്ധി
കഴിഞ്ഞുപോയ വസന്തത്തിന്‍ നിഴല്‍ മാത്രമോ
പെയ്തൊഴിഞ്ഞ മഴയുടെ മടുക്കാത്ത സംഗീതമായ്
ചിതറിത്തെറിച്ച ചിലങ്കതന്‍ നിലയ്ക്കാത്ത താളമായ്
തകര്‍ന്നു പോയൊരു തംബുരുവിന്‍ നാദമായ്
മധുരിക്കുമീ ഓര്‍മ്മകളെന്നെ തഴുകട്ടെ
കാതോര്‍ത്തിരിക്കാം ഇനിയുമാ ദേവസംഗീതത്തിനായ്
കണ്‍തുറന്നിരിക്കാം ഇനിയുമാ ലാസ്യ നടനത്തിനായ്
വരവേല്‍ക്കാം ഇനിയുമാ സ്നേഹ സാമ്രാജ്യത്തിലേക്കായ്
കണ്ണൊന്നു ചിമ്മാതെ ഇനിയും കാത്തുകൊള്ളുകില്ലേ
Subscribe to:
Post Comments (Atom)
ഓര്‍മ്മ തന്‍ സംഗീതം കൊള്ളാം.
ReplyDeleteഅല്പം ശ്രുതി ചേരാത്ത പ്രശ്നം ഉണ്ടെന്ന് തോന്നി, ഭാവവും.
സാധകം സാധനയാക്കു :) നന്നാവും!
പുതുവത്സരാശംസകള്‍ ട്ടാ
ഗുരുവായൂര്‍ ദര്‍ശനൊക്കെ.....!!! ;)