പ്രണയത്തിന്‍ നൊമ്പരമറിയുന്നു ഞാനെന്‍
ഹൃദയത്തിന്‍ വേദന അറിയുന്നു
കാണാമറയത്തിരുന്നു നീയെനിക്കേകിയ
ചുംബനമിന്നെന്നില്‍ ജ്വലിക്കുന്നു
ചിതറിത്തെറിച്ചൊരാ ഓര്‍മ്മ തന്‍ മുത്തുകള്‍
കൊരുത്തെടുത്ത് ഞാന്‍ ചാര്‍ത്തി തരാം
വെയിലായ് നിന്നില്‍ വെളിച്ചമേകാം
നിഴലായ് നിന്നുടെ കൂടെ വരാം
സ്വപ്നങ്ങളെല്ലാം പകുത്തു നല്‍കാം
സ്വര്‍ഗ്ഗങ്ങളൊക്കെ സ്വന്തമാക്കാം
കിനാവിന്റെ തീരത്തു ഉല്ലസിക്കാം
ഉരുകിയൊഴുകും കണ്ണീരെല്ലാം തുടച്ചു മാറ്റാം
നെഞ്ചിലെ ചൂടൊന്നായ് പകര്‍ന്നു നല്‍കാം
കുഞ്ഞരിപ്രാവായ് കുറുകി നില്‍ക്കാം
ഉറങ്ങുവാന്‍ താരാട്ടായൊഴുകിയെത്താം
ഉണരുമ്പോള്‍ പൊന്‍കണിയായ് മുന്നിലെത്താം
മഴവില്ലിന്‍ ശോഭയുമായ് വന്നണഞ്ഞാല്‍
മാമയിലായ് ഞാനെന്‍ പീലി നിവര്‍ത്തും
തളരാതെ നീയെന്നും കൂടെ വേണം
തകരാതെ നിനക്കായ് കാത്തിരിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment