കാണുവാനേറെ കൊതിക്കുന്നമ്മേ
നെഞ്ചോടു ചേര്‍ത്തൊന്നു പുല്കീടട്ടെ
അമ്മിഞ്ഞപാലിന്‍ മണമറിയും മുന്‍പേ
എന്നെ തനിച്ചാക്കി നീയെങ്ങു പോയി
ശാപവാക്കുകളേറെ കേള്‍ക്കുവാന്‍ മാത്രമായ്
എന്തിനീ ജന്മമെനിക്കേകി നീ
വാത്സല്യമെന്തെന്നറിയാതെ വളര്‍ന്നു പോയ്
ഇന്നും നിന്നെ തിരയുന്നു ഞാന്‍
സ്നേഹത്തിന്‍ തലോടലുമായ്
നീയെത്തുമെന്നാശിപ്പൂ ഞാനിന്നും
കണ്ണീര്‍ തോരാത്ത നാളുകളില്‍
താരാട്ടിന്‍ ഈണത്തിനായ് കാതോര്‍ക്കയായ്
നെഞ്ചുരുകി ഞാന്‍ കരഞ്ഞീടുമ്പോള്‍
അലിവോടെ നീയെന്നെ പുണരുകില്ലേ
മിഴി വാര്‍ക്കും കണ്ണുനീര്‍ തുടയ്ക്കുവാനായ്
നിന്‍ വിരല്‍ തുമ്പൊന്നു നീട്ടുകില്ലേ
ഇനിയൊരു ജന്മമെനിക്കേകുമോ
അതിനെന്നമ്മയായ് നീ വരികയില്ലേ
ഓര്‍മ തന്‍ ചില്ല് കൂടാരത്തില്‍
പതിച്ചിടട്ടെ അമ്മ തന്‍ സ്നേഹ ചിത്രം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment