Saturday, July 3, 2010
നീയണഞ്ഞെങ്കിൽ....
മാരിവില്ലിൽ ഏഴഴകുമായ് നീയണഞ്ഞെങ്കിൽ
പീലിവിടർത്തിയാടും മാമയിലായ് മാറിയേനേ
മധുതേടും വണ്ടായ് നീ മാറുമെങ്കിലൊരു
മണമുതിരും മലരായ് ഞാൻ വിരിഞ്ഞു നില്ക്കാം
തലോടുവാനെത്തും കാറ്റായ് നീ തഴുകുമെങ്കിലൊരു
വെണ്മുകിലായ് ഞാനിന്നു മാറിയേനെ
മൗനരാഗമിന്നെന്നിൽ ചിറകടിച്ചെങ്കിൽ
ശ്രീരാഗമായ് ഞാനുണർന്നേനെ
മഴമേഘമുകിലായ് നീ പെയ്തണയുകിൽ
വേഴാമ്പലായ് ദാഹമകറ്റിയേനെ
നിറകതിരായ് നീ പൂത്തുലയുകിൽ
പുത്തരിപായസമായ് മധുരമേകാം
രാഗ വിപഞ്ചികയായ് നീയെന്നെ പുണർന്നുവെങ്കിൽ
മണിവീണ നിനക്കായ് മീട്ടിയേനെ
കിനാവായ് നീയെന്നിൽ പടർന്നേറിയെങ്കിൽ
നിലാവായ് നിന്നിൽ അലിഞ്ഞേനെ
Subscribe to:
Post Comments (Atom)
സ്വപ്നത്തിന്റെ ലോകത്ത് ആദ്യമായാണ് എത്തുന്നത് കവിതകള്‍ എല്ലാം വായിച്ചു
ReplyDeleteആശംസകള്‍