Sunday, June 5, 2011

ബാക്കിപത്രം

നിറങ്ങളേഴും തുന്നി ചേർത്തൊരു വർണ്ണക്കുപ്പായം
മഴത്തുള്ളിയാൽ നനഞ്ഞൊട്ടി ഈറനാകവേ
കണ്ണുനീരൊഴുകിയ കവിളിലെ നനവ്
മഴത്തുള്ളികൾ ചാലിട്ടൊഴുകിയതെന്ന് നിനച്ചു

പുതുമണം മാറാത്ത ഉടുപ്പൊന്നു കിട്ടുവാൻ
തലയൊന്നു നനയ്ക്കാത്ത കുടയൊന്നു ചൂടുവാൻ
ഉപവാസമില്ലാതെ വയറൊന്നു നിറയ്ക്കുവാൻ
കനിവുള്ള മനസ്സുകൾക്കായ് കാത്തിരിക്കയാണിന്നും

തലോടുവാൻ നീട്ടിയ കൈകളാൽ
തട്ടിയെറിഞ്ഞതാണെന്നറിഞ്ഞിട്ടും
ചുറ്റോടു ചുറ്റിനും കണ്ണോടിച്ചിട്ടും
കാണ്മ്തില്ല എങ്ങുമേ ഒരു നറു പുഞ്ചിരി...

വ്യാധിയിൽ നഷ്ടമായ് തീർന്നൊരച്ഛനും
ആധിയാൽ പിടഞ്ഞ് തീർന്നൊരമ്മയും
ആകുലതയാൽ പകച്ചു പോയൊരു കുഞ്ഞു പെങ്ങളും
ഇന്നെൻ ജീവിത ബാക്കി പത്രമായ്.

1 comment:

  1. നിസ്സഹായത നിറഞ്ഞൊരു അനാഥബാല്യത്തിന്‍‌റെ ചിന്തകള്‍. ബാക്കിപത്രം. വരികളും ഇഷ്ടപെട്ടു. മൂന്നും നാലും വരികളില്‍ ഒരു ഭംഗികുറവ് തോന്നിയെങ്കിലും മറ്റ് വരികളില്‍ കവിതയെ മനോഹരമാക്കി.

    ReplyDelete