Monday, May 23, 2011

ഇരുളിൻ വെളിച്ചം..

ഇളം കാറ്റിൽ ആലോലമാടുമീ
വെള്ളില താളിതൻ വള്ളികൾ
നാഗരൂപമായ് ഇളകിയാടുമ്പോൾ
നാമമുരുവിട്ട് മെല്ലെ പിന്തിരിഞ്ഞോടവേ

അസ്ഥിതറയിലെ കൽ വിളക്കുകൾ
തന്നിൽ തെളിഞ്ഞൊരു തിരിനാളങ്ങൾ
അടക്കിയ ചിരിയുമായ്
കാറ്റിലുലയാതെ കിന്നാരമോതിയോ

തൊട്ടാവാടി തന്നിൽ കൊളുത്തിയ
ദാവണിതുമ്പു വലിച്ചൂരവേ
ഹൃദയതുടിപ്പിൻ താളമുയർന്നപ്പോൾ
നാമസങ്കീർത്തനം ഉച്ചത്തിലായതല്ലേ

ഇന്നീ മരുഭൂവിൽ ചുടുകാറ്റേല്ക്കവേ
ഗൃഹാതുരത്വമുണർത്തുന്നൊരീ ഓർമ്മകൾ
മനസ്സിൽ അലയടിച്ചുയരവേ
കാണുന്നു ഞാനാ ഇരുളിൻ വെളിച്ചം.

2 comments:

  1. കവിതയുടെ ഈണവും താളവുമൊക്കെയുള്ള വരികള്‍......
    പക്ഷേ....ചായക്കൂട്ട് പരന്ന് അവ്യക്തമായൊരു ചിത്രം.
    ഒരല്പം സീരിയസാക്കി എടുക്കാത്തതിലെ പ്രശ്നാണെന്ന് ചെറുതിനു തോന്നുന്നു

    :(

    സൊഹാര്യം: അഭിപ്രായങ്ങള്‍ അസഹ്യമാകുന്നെങ്കി പറയണേ (സഹിക്കാനുള്ള കഴിവിന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം) ;)

    ReplyDelete
  2. മരുഭൂമിയെപ്പറ്റി എഴുതു.

    ഇതു നന്നായി
    :-)

    ReplyDelete