Thursday, May 19, 2011

പ്രിയനായ്...

നീറുമീ ഏകാന്ത തീരത്തിലലയവേ
നീയെന്തേയെൻ ചാരത്തണഞ്ഞീല
ഒരുനോക്കു കാണുവാൻ കൊതിച്ചുവെന്നാകിലും
വാർമഴവില്ലായ് നീ മാഞ്ഞതെന്തേ

പൂജയ്ക്കൊരുക്കിയ പൂക്കളെല്ലാം
വാടികരിഞ്ഞുവെന്നാലും
മണമിന്നും പോകാത്ത ഇലഞ്ഞിപൂക്കളാൽ
നിനക്കായ് കൊരുത്തു ഞാനൊരു പൂമാല

ഈറനാം മിഴികളിനിയും തുളുമ്പാതെ
നിൻ വിരൽ തുമ്പിനാൽ കവർന്നെടുക്കാമോ
ശ്രീരാഗമെന്തെന്നറിയാതെ തന്നെയും
നിനക്കായ് ഞാനിനിയും പാട്ടു മൂളാം

നിൻ വേണുവിലുയരും ഗാന കല്ലോലിനിയിൽ
എല്ലാം മറന്നു ഞാൻ നടനമാടാം
പ്രിയനേ നിൻ സ്നേഹ സ്വന്തനത്തിലലിയാൻ
ജന്മങ്ങളിനിയും തപസ്സു ചെയ്യാം.

3 comments:

  1. എന്നാല്‍ തപസ്സു തുടങ്ങുകയല്ലേ...
    :-))

    ബോറടിപ്പിച്ചു കവിത
    :-(

    ഇനിയും നന്നായി എഴുതുക. ആശംസകള്‍
    :-)

    ReplyDelete
  2. ചെറുതിനൊരു കാര്യം പറയാനുണ്ടാരുന്നു.
    ചേച്ചിയുടെ രണ്ട് ബ്ലോഗുകള്‍ കണ്ടു. ഒന്നില്‍ 2008 മുതലുള്ള കവിതകള്‍. ഏകദേശം 150 ഓളം കവിതകള്‍. അതില്‍ പലതും ഇവിടേയും ഇട്ട് കണ്ടു. രണ്ടും കൂടി ഒന്നിപ്പിച്ചിട്ടൂടെ.
    പിന്നെ കവിത എഴുതി പോസ്റ്റുന്നു എന്നല്ലാതെ അത് വായനക്കാരിലേക്കെത്തിക്കാനൊന്നും ചെയ്യണില്ലെന്ന് തോന്നുന്നു. ഒരു കവയിത്രി ഇവ്ടെ ശ്രദ്ധിക്കപെടാതെ പോകുന്നു. കഷ്ടമാണേ.

    ഇനി കവിതയെ കുറിച്ച്. ഇപ്പൊ മിക്ക കവികളും ഗദ്യത്തിനെ മുറിച്ച് മുറിച്ച് വരികളാക്കിയാണ് കവിത എഴുതുന്നത്. ചേച്ചിയുടെ കവിത അതിനൊരു അപവാദം തന്നെ. വാക്കുക്കള്‍ ചിട്ടപെടുത്തുന്നതില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ കവിത ഒന്നുകൂടി മനോഹരമാകുമെന്ന് ചെറുതിന് തോന്നുന്നു.

    ഉദാഹരണത്തിന്

    ഈറനാം മിഴികളിനിയും തുളുമ്പാതെ
    നിൻ വിരൽ തുമ്പിനാൽ കവർന്നെടുക്കാമോ
    ശ്രീരാഗമെന്തെന്നറിയാതെ തന്നെയും
    നിനക്കായ് ഞാനിനിയും പാട്ടു മൂളാം

    വെറുതേ പറഞ്ഞു പോകുന്ന ഈ വരികള്‍ തന്നെ

    ഈറനാം മിഴികളിനിയും തുളുമ്പാതെ
    കവർന്നെടുക്കാമോ നിൻ വിരൽ തുമ്പിനാൽ
    ശ്രീരാഗമെന്തെന്നറിയാതെ തന്നെയും
    പാട്ടു മൂളാം ഞാനിനിയും നിനക്കായ്

    ഇങ്ങനിട്ടിരുന്നെങ്കില്‍ ഒരു ഈണം കിട്ടുമായിരുന്നെന്ന് ചെറുതിന് തോന്നി പോകുന്നു. കവിതകളുമായി അത്ര അടുപ്പത്തിലല്ലെങ്കിലും ഇത്രയും കവിതകളുടെ ഉടമയോട് ഒരു ബഹുമാനം തോന്നുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ചെറുമനസ്സില്‍ അല്പം പേടിയും

    ആശംസകള്‍. ഇനിയും കാണാം.

    ReplyDelete
  3. Thanks a lot for your comments...

    ReplyDelete