Monday, May 2, 2011

ഇനി വരികയില്ലെന്നറിവിലും...

ഈ ഇളംകാറ്റിൽ കൊഴിഞ്ഞൊരു
പാതി വിടർന്നൊരു പെൺപൂവേ
കൊടുങ്കാറ്റിലുലയാതെയിപ്പോൾ
തളർന്നുപോയതെന്തേ നീ

നിറമാർന്ന സ്വപ്നങ്ങൾ നെയ്തൊരുക്കി
കൂടൊന്നു കൂട്ടിയതല്ലേ നീ
മംഗല്യപൊന്നൊന്നു ചാർത്തീടുവാൻ
കളികൂട്ടുകാരനുമൊരുക്കമായതല്ലേ

കടിഞ്ഞാണില്ലാത്ത കുതിരയായ്
മാറിയൊരു മനസ്സിൻ വ്യാമോഹത്താൽ
നോവുകൾ മാത്രം ബാക്കിയേകി
ഈ ജീവിതമെന്തിനു തച്ചുടച്ചു

മനമൊന്നു കൈവിട്ടു പോയതിനാൽ
ജീവനെ കളിപ്പാട്ടമായ് മാറ്റിയതെന്തിനായ്
സങ്കടകണ്ണീരിൽ മുങ്ങുന്നൊരമ്മ തൻ
തേങ്ങലുകൾ നീയിനി കേൾപ്പതുണ്ടോ

ജന്മമേകിയ മനസ്സുകൾക്ക്
ശപിക്കുവാനാകില്ലൊരിക്കലും
നിറകണ്ണുകളുമായ് കാത്തിരിക്കുമിനിയും
നീയിനി വരികയില്ലെന്നറിവിലും...

1 comment:

  1. മനസ്സിലുള്ള ചിത്രം അങ്ങനെതന്നെ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്ന് മാത്രം വ്യക്തമല്ല.

    കൊടുങ്കാറ്റിലുമുലയാത്തവള്‍ തളര്‍ന്നുപോകാന്‍ മാത്രം എന്തായിരുന്നു ആ ഇളം തെന്നലില്‍ ഉണ്ടായിരുന്നതെന്ന്.

    കവിതകള്‍ മിക്കതും അനുഭവങ്ങളെന്ന് തോന്നുന്നു. കാല്പനികത ലവലേശം ഇല്ല. നല്ലത്.
    ആദ്യ രണ്ടുവരികളില്‍ “ഒരു” മുഴച്ച് നില്‍ക്കുന്നതായി തോന്നിയത് പറഞ്ഞില്ലേല്‍ ചെറുതിന് സമാധാനം കിട്ടൂല :)

    അപ്പൊ കുറ്റം വല്ലതും പറയാന്‍ വീണ്ടും വരാം.

    ReplyDelete