Tuesday, March 29, 2011

വിഷുപ്പക്ഷി പാടുകയില്ലേ....

മഞ്ഞപ്പട്ടു പുതച്ച പോലെ
കർണികാരം പൂത്തുലഞ്ഞിട്ടും
മേട മാസമിനിയും വന്നെത്തിയില്ലേ
വിഷുപ്പക്ഷിയിനിയും പാടിയുണർത്തിയില്ലേ

പൂക്കാത്ത മാവിലെ കൊമ്പെല്ലാം പൂത്തു നിറഞ്ഞിട്ടും
പൂക്കാലമിന്നെന്തേ വന്നെത്തിയില്ല
തിങ്കൾകല വാനിലുദിച്ചിട്ടും
ആമ്പൽ പൂക്കളിനിയും വിടരാത്തതെന്തേ

സൂര്യതാപത്തിന്നിരയായ് പോകാതെ
താമരപൂക്കളും വിടരാതെ പോയോ
ഇളം മഞ്ഞിൻ കുളിരേറ്റു തളിർത്തു നില്ക്കും
തൂളസീദളവും വാടി കൊഴിഞ്ഞുവോ

ചിതറി തെറിച്ചൊരു ഓർമ്മ ചിന്തുകൾ
പെറുക്കി വെച്ചോന്നായ് കാത്തു നില്ക്കവേ
വിത്തും കൈക്കോട്ടുമെന്നുറക്കെ ചൊല്ലി
വിഷുപ്പക്ഷിയിനിയും പറന്നു പോകുമോ

2 comments:

  1. വിഷു പക്ഷി പാടില്ല, പോയ പൂകാലം വരികയും ഇല്ല. താമര വിരിയില്ല, കാരണം മനുഷ്യന്‍ അസുര തുല്യനയിരിക്കുന്നു. മനുശ്വതം കയ്‌മോശം വന്ന കാലത്തു തന്നെ പോലെലെയ്യുള്ളവര്‍ എഴുതണം . വായിച്ചു നന്നാവാന്‍ ഒരു തലമുറ ഉണ്ടെങ്കില്‍ . ഇല്ലെങ്ങില്‍ വെറും വേസ്റ്റ്. ബെസ്റ്റ് ഓഫ് ലക്ക്..

    ReplyDelete
  2. ഇതൊന്നുമില്ലെങ്കിലും സ്വര്‍ണനിറത്തില്‍
    കൊന്ന പൂക്കുമെന്ന് വിശ്വസിക്കാന്‍ ഇഷ്ടം.
    അയ്യപ്പ പണിക്കര്‍ എഴുതിയ പോലെ
    പൂക്കാതിരിക്കാന്‍ ആവതില്ലേ

    ReplyDelete